25.6 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് 16 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം:ജില്ലയില്‍ 16 പേര്‍കൂടി കൊറോണ വൈറസ് ബാധിതരായി. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച ഒരാളും ഉള്‍പ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഏഴു പേരും കോവിഡ് ബാധിതരായി.

ആറു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള 228 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 455 പേര്‍ക്ക് രോഗം ബാധിച്ചു. 227 പേര്‍ രോഗമുക്തരായി.

മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറല്‍ ആശുപത്രി-53, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-42, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -31, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

- Advertisement -

രോഗം സ്ഥിരീകരിച്ചവര്‍

- Advertisement -

ആരോഗ്യ പ്രവര്‍ത്തകര്‍

1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റായ കടുത്തുരുത്തി സ്വദേശിനി(51). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

2. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശിനി(41). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇതേ സ്ഥാപനത്തിലെ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

- Advertisement -

സമ്പര്‍ക്കം മുഖേന ബാധിച്ചയാള്‍

3. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വെട്ടിത്തുരുത്ത് സ്വദേശി(46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

വിദേശത്തുനിന്ന് വന്നവര്‍

4. ദുബായില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കൂത്രപ്പള്ളി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

5. സൗദി അറേബ്യയില്‍നിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലുകോടി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

6. മസ്‌കറ്റില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അമര സ്വദേശി(45). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. മസ്‌ക്കറ്റില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശി(47). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

8. സൗദി അറേബ്യയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചാന്നാനിക്കാട് സ്വദേശി(62). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

9. സൗദി അറേബ്യയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് നാലു കോടി സ്വദേശി(57). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

??മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍????

10. മുംബൈയില്‍നിന്നും ജൂണ്‍ 29ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

11. ബാംഗ്ലൂരില്‍നിന്നും ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തോട്ടയ്ക്കാട് സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

12. ഡല്‍ഹിയില്‍നിന്നും ജൂലൈ ഏഴിന് എത്തി തെങ്ങണയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊങ്ങന്താനം സ്വദേശി(33). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

13. ഹൈദരാബാദില്‍നിന്നും ജൂലൈ നാലിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

14. മാര്‍ത്താണ്ഡത്തുനിന്ന് ജൂലൈ അഞ്ചിന് എത്തി കറുകച്ചാലിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പറാല്‍ സ്വദേശിനി(20). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. ബാംഗ്ലൂരില്‍ നിന്നും ജൂലൈ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിനി(24). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

16. ബാംഗ്ലൂരില്‍നിന്നും ജൂലൈ മൂന്നിന് എത്തി തലയോലപ്പറമ്പിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(23). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

രോഗമുക്തരായവര്‍

1. ദുബായില്‍നിന്നെത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി(47)

2. ജൂണ്‍ 28ന് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനി(67)

3. പൂനെയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച അയര്‍കുന്നം സ്വദേശി(31)

4. തമിഴ്‌നാട്ടില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മരങ്ങാട്ടുപിള്ളി സ്വദേശി(26)

5. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തലയോലപ്പറമ്പ്
സ്വദേശി(51)

6. ചെന്നൈയില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനി(23)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week