31.1 C
Kottayam
Monday, April 29, 2024

കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 342 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2653 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 166 പുരുഷന്‍മാരും 138 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

202 പേര്‍ രോഗമുക്തരായി. 4123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34217 പേര്‍ കോവിഡ് ബാധിതരായി. 30027 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16500 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-35

ചങ്ങനാശേരി- 20

പായിപ്പാട്-18

പാലാ-15

വൈക്കം-13

ഈരാറ്റുപേട്ട-12

തലയോലപ്പറമ്പ്-11

മീനച്ചില്‍-10

ടി.വി പുരം-9

കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പാമ്പാടി-8

കൂരോപ്പട, കറുകച്ചാല്‍, നെടുംകുന്നം, മുണ്ടക്കയം, മണിമല-7

കിടങ്ങൂര്‍, വിജയപുരം, കരൂര്‍, കുറിച്ചി, തലയാഴം, ചിറക്കടവ്, പൂഞ്ഞാര്‍-6

തലപ്പലം, അയര്‍ക്കുന്നം, തലനാട്, ആര്‍പ്പൂക്കര-5

ഉഴവൂര്‍, അതിരമ്പുഴ, പുതുപ്പള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍-4

തിടനാട്, വാകത്താനം, ഉദയനാപുരം, എലിക്കുളം, കുമരകം, വാഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം-3

കോരുത്തോട്, മണര്‍കാട്, തൃക്കൊടിത്താനം, വെള്ളൂര്‍, വാഴപ്പള്ളി, കല്ലറ, തിരുവാര്‍പ്പ്, തീക്കോയി, ചെമ്പ്, കൊഴുവനാല്‍, കൂട്ടിക്കല്‍, കാണക്കാരി, വെള്ളാവൂര്‍, കടുത്തുരുത്തി, എരുമേലി-2

പനച്ചിക്കാട്, പള്ളിക്കത്തോട്, വെച്ചൂര്‍, മാടപ്പള്ളി, അയ്മനം, മുത്തോലി, കടനാട്, മേലുകാവ്-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week