28.7 C
Kottayam
Saturday, September 28, 2024

കോട്ടയം ജില്ലയില്‍ 6 പേര്‍ക്ക് കൊവിഡ്‌

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ജില്ലയില്‍ 11 പേര്‍ രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം- 14, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

ഇതുവരെ ജില്ലയില്‍ ആകെ 267 പേര്‍ രോഗബാധിതരായി. ഇതില്‍ 158 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍
———-
.ജൂണ്‍ 14ന് ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശിനി(28). രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രയില്‍ ടാക്‌സിയില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്ക് പത്തനംതിട്ടയില്‍ ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ചിരുന്നു.

2. മധ്യപ്രദേശില്‍നിന്നും സ്വകാര്യ ബസില്‍ ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(32). യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

3. ഡല്‍ഹിയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 23ന് എത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(44).

4. രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മകന്‍(13).

5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

6. ദുബായില്‍നിന്നും ജൂണ്‍ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി(33). തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കോട്ടയത്തേക്കുള്ള ടാക്‌സിയില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

*രോഗമുക്തരായവര്‍*
——
മംഗലാപുരത്തുനിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശി (21)

ദുബായില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി (34)

ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30)

മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12)

ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42)

സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52)

മുംബൈയില്‍ നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48)

അഹമ്മദാബാദില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29)

ദുബായില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി (20)

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23)

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week