കോട്ടയം: ജില്ലയില്‍ 426 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 420 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി.പുതിയതായി 4529 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 176 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
361 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4455 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27823 പേര്‍ കോവിഡ് ബാധിതരായി. 23320 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20908 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-48
ഈരാറ്റുപേട്ട-28
ചങ്ങനാശേരി-23
തലയോലപ്പറമ്പ്-19
അതിരമ്പുഴ,ഏറ്റുമാനൂര്‍-16
ആര്‍പ്പൂക്കര-13
ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം-12
വാകത്താനം-11
ഉദയനാപുരം-10
നെടുംകുന്നം,മറവന്തുരുത്ത്, നീണ്ടൂര്‍, വൈക്കം-9
എലിക്കുളം, കടുത്തുരുത്തി, രാമപുരം, ഉഴവൂര്‍-7
വെച്ചൂര്‍, ചെമ്പ്, പൂഞ്ഞാര്‍, കുറിച്ചി, പനച്ചിക്കാട്-6
തലപ്പലം, വെള്ളൂര്‍, പാറത്തോട്, ടി.വി പുരം-5
വാഴൂര്‍, കൂട്ടിക്കല്‍,കാണക്കാരി, അയ്മനം, കോരുത്തോട്,മണര്‍കാട്, അയര്‍ക്കുന്നം, പാമ്പാടി-4
പായിപ്പാട്, മീനടം, വാഴപ്പള്ളി, മുത്തോലി, കരൂര്‍,മരങ്ങാട്ടുപിള്ളി,തീക്കോയി,മുളക്കുളം-3
മാടപ്പള്ളി, പൂഞ്ഞാര്‍ തെക്കേക്കര, എരുമേലി, ഞീഴൂര്‍, ചിറക്കടവ്, തലനാട്, വിജയപുരം, കങ്ങഴ, മണിമല, പാലാ, പുതുപ്പള്ളി, തിരുവാര്‍പ്പ്, കുറവിലങ്ങാട്, പള്ളിക്കത്തോട്, മീനച്ചില്‍-2
വെള്ളാവൂര്‍, മാഞ്ഞൂര്‍, കറുകച്ചാല്‍, കൂരോപ്പട, കിടങ്ങൂര്‍, കൊഴുവനാല്‍-1
===================================
കോവിഡ് സംബന്ധിച്ച സംശയനിവാരണത്തിന് 24 മണിക്കൂറും കോട്ടയം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം
ഫോണ്‍ നമ്പരുകള്‍
📞 1077(ടോള്‍ ഫ്രീ) /0481 2561500 / 0481 2566400 / 0481 2562300 / 0481 2562100 / 0481 2566100 / 0481 2561300 / 0481 2565200 / 0481 2568714 / 0481 2581900 / 0481 2583200 / 0481 2304800 📱 9188610014 / 9188610015 / 9188610016 / 9188610017