25.5 C
Kottayam
Tuesday, November 19, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 9, തൃശൂര്‍ ജില്ലയിലെ 8, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 290 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,738 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,511 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2699 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,86,775 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,61,361 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (8), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 5), മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10), പാലക്കാട് ജില്ലയിലെ വടവന്നൂര്‍ (2, 5), പല്ലശന (2), കൊല്ലം ജില്ലയിലെ നടുവത്തൂര്‍ (8), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ...

കൺപീലിയും പുരികവും നരച്ചു,പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി, മേക്കപ്പ് കൊണ്ട് മറച്ചു ;അപൂർവ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ ജെർമിയ

കൊച്ചി:അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ . ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ...

Gold loan: സ്വർണം പണയം വെക്കൽ ഇനി കടുകട്ടിയാവും ; വായ്പയുടെ തിരിച്ചടവ് രീതികൾക്ക് മാറ്റം വരുന്നു ; ഈ മാറ്റങ്ങൾ ഉടൻ നടപ്പിലാവും

തിരുവനന്തപുരം : ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് സ്വർണ്ണ പണയ വായ്പ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. ഭൂരിഭാഗവും ഒരു...

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്. മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിലാണ്...

ചികിത്സയിലായിരിക്കെ ആശുപത്രിയിൽ നിന്നും യുവാവിനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്.രണ്ട് ദിവസം മുൻപ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.