FeaturedKeralaNationalNews

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം: ഇന്ന് 30,535 പേര്‍ക്ക് രോഗ ബാധ, കർണാടകയിലും രണ്ടാം തരംഗം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച 30,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

തലസ്ഥാനമായ മുംബൈയിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. 3,779 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു. 3662,675 പേര്‍ക്ക് ഇതുവരെ മുംബൈയില്‍ കൊവിഡ് പിടിപെട്ടിട്ടുണ്ട്. നാഗ്പുരിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.

നാഗ്പുരിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3614 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 24,79,682 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,14,867 പേര്‍ ഇതിനോടകം രോഗമുക്തരായി. 2,10,120 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൊറോണ വൈറസിന്റെ രണ്ടാം തരംഗം കര്‍ണാടകയില്‍ ആരംഭിച്ചെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. രോഗത്തെ ചെറുക്കുന്നതിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. ഇത് നിയന്ത്രിക്കാന്‍ നാമെല്ലാവര്‍ക്കും കൈകോര്‍ക്കാം, കാരണം അടുത്ത മൂന്ന് മാസം നമുക്ക് നിര്‍ണായകമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സംവിധാനങ്ങളെ കുറിച്ച് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആളുകള്‍ കുഴപ്പത്തിലാകുമെന്ന് കാര്യം ഉറപ്പാണ്. കൊറോണ വൈറസിനെക്കുറിച്ചുള്ള സംസ്ഥാന സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധരുടെ റിപ്പോര്‍ട്ടിനോട് സര്‍ക്കാരും ജനങ്ങളും പ്രതികരിക്കുന്നില്ലെങ്കില്‍ അതിന്റെ അനന്തരഫലത്തിന് നാമെല്ലാവരും ഉത്തരവാദികളായിരിക്കും. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൊറോണ വൈറസ് സ്ഥിതി കണക്കിലെടുത്ത് ഒരു സഖ്യകക്ഷി യോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി അടിവരയിട്ടു പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ 1,798 കേസുകള്‍ ഏഴ് മരണങ്ങളും ബെംഗളൂരു ജില്ലയില്‍ മാത്രം 1,186 കേസുകളും അഞ്ച് മരണങ്ങളടക്കം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. കൊറോണ വൈറസ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button