FeaturedNews

രാജ്യത്ത് കൊവിഡ് കുതിക്കുന്നു; പ്രതിദിന കൊവിഡ് രോഗികള്‍ 2.71 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേര്‍ക്കാണ് വൈറസ് ബാധ. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധന.314 പേരാണ് മരിച്ചത്. 1,38,331 പേര്‍ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്.

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഈ മാസം 9 മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകളില്‍ രാവിലെ 7മണി മുതല്‍ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയൊള്ളു. ഭക്ഷണ വിതരണവും അനുവദനീയമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിവാഹം ഉള്‍പ്പെടെയുള്ള കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്.

എന്നാല്‍ നിയന്ത്രണമനുസരിച്ച് 100 പേര്‍ക്ക് മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ബസ്, മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പൊങ്കല്‍ പ്രമാണിച്ച് ഇതിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button