വാഷിംഗ്ടണ്‍ ഡിസി: ആഗോളവ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,70,000ലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 4,66,718 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 89,14,787 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്.
47,38,542 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 23,30,578, ബ്രസീല്‍- 10,70,139, റഷ്യ- 5,76,952, ഇന്ത്യ- 4,11,727, ബ്രിട്ടന്‍- 3,03,110, സ്‌പെയിന്‍- 2,93,018, പെറു- 2,51,338, ഇറ്റലി- 2,38,275, ചിലി- 2,36,748, ഇറാന്‍- 2,02,584.
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ കൊവിഡ് ബാധിതരുണ്ട് എന്നതും ശ്രദ്ധേയമാണ്. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,21,980, ബ്രസീല്‍- 50,058, റഷ്യ- 8,002, ഇന്ത്യ- 13,277, ബ്രിട്ടന്‍- 42,589, സ്‌പെയിന്‍- 28,322, പെറു- 7,861, ഇറ്റലി- 34,610, ചിലി- 4,295, ഇറാന്‍- 9,507.