വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.40 കോടിയും പിന്നിട്ട് മുന്നോട്ട്. ആഗോള തലത്തില്‍ ഇതുവരെ 3,41,46,095 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വേള്‍ഡോ മീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരമാണിത്.
10,18,168 പേര് ഇതുവരെ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി. 2,54,09,665 പേര്‍ക്കാണ് കൊവിഡില്‍ നിന്നും രോഗമുക്തി നേടാനായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,970 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,159 പേര്‍ ഈ സമയത്ത് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
അമേരിക്ക, ഇന്ത്യ. ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്. മേല്‍പറഞ്ഞ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെയും മരണമടഞ്ഞവരുടെയും എണ്ണം. (മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റില്‍) അമേരിക്ക-7,446,826 (211,713), ഇന്ത്യ-6,310,267 (98,708), ബ്രസീല്‍-4,813,586 (143,962), റഷ്യ-1,176,286 (20,722), കൊളംബിയ-829,679 (25,998), പെറു- (25,998), സ്‌പെയിന്‍-769,188 (31,791), അര്‍ജന്റീന-751,001 (16,937), മെക്‌സിക്കോ-738,163 (77,163), ദക്ഷിണാഫ്രിക്ക-674,339 (16,734).