തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാലക്കാട്-7,മലപ്പുറം-4,കണ്ണൂര്‍ -3,തിരുവനന്തപുരം-2,പത്തനംതിട്ട-2,തൃശൂര്‍-2, ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കാസര്‍കോഡ്,വയനാട്‌ഓരോന്നു വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തു നിന്നും വന്നതാണ്. എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരകരിച്ചത്. ഇതുവരെ 666 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 74398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല.
നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൌണില്‍ ചില ഇളവു വരുത്തി എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ മേഖലകള്‍ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്.
മെയ് ഏഴിനാണ് വിമാനസര്‍വ്വീസ് ആരംഭിച്ചത്. കണക്കുകള്‍ പരിശോധിച്ചാല്‍ മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മെയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 25ഈ രീതിയിലാണ് പുതിയ പൊസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോള്‍ 161 ആയി.,/p>
സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തുടര്‍ന്നുള്ള നാളുകളില്‍ ചില പ്രത്യേക മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരും. പ്രവാസികള്‍ വന്നതോടെയാണ് എണ്ണം കൂടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലെന്ന് എല്ലാവരും മനസിലാക്കണം. പുതുതായി രോഗം വന്നത് പുറത്ത് നിന്നുള്ളവര്‍ക്കാണെന്ന് പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുതുതായി രോഗം വന്നതെല്ലാം പുറത്തു നിന്നുള്ളവര്‍ക്കാണ് എന്നു പറഞ്ഞത് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കണ്ടു. രോഗം വരുന്നത് എവിടെ നിന്നാണ് എന്ന തിരിച്ചറിവ് ആദ്യം വേണം അതു പ്രധാനമാണ്. ഇവിടെ നമ്മുടെ സഹോദരങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം ഒപ്പം ഇവിടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.
സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാല്‍ റെഡ്‌സോണിലുള്ളവര്‍ ഇവിടെ എല്ലാവരേയും ഇടപഴകിയാല്‍ ഇന്നത്തെ കാലത്ത് അതു വലിയ അപകടമാണ്. അതിനാലാണ് വാളയാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇതിന് വേറെ നിറം നല്‍കേണ്ട. കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അല്ല അതിനര്‍ത്ഥം. അങ്ങനെയാക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് വേറെ ചില ലക്ഷ്യങ്ങളുണ്ടാവാം.
ഇവിടെ നാം കാണേണ്ടത് വരുന്നവരില്‍ അനേകം പേര്‍ മഹാഭൂരിഭാഗം പേര്‍ രോഗബാധയില്ലാത്തവരാവാം. എന്നാല്‍ നമ്മുടെ അനുഭവത്തില്‍ ചിലര്‍ രോഗവാഹകരാവാം. വരുമ്പോള്‍ തന്നെ ആരാണ് രോഗബാധിതര്‍ ആര്‍ക്കാണ് തീരെ രോഗമില്ലാത്തത് എന്നെല്ലാം തിരിച്ചറിയാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമേ വഴിയുള്ളൂ. അതു അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷിതത്വത്തിനും അനിവാര്യമാണ്. ഒന്നു മാത്രമേ പറയാനുള്ളൂ ഇത്തരം കുപ്രചരണങ്ങളില്‍ ജനം കുടുങ്ങാന്‍ പാടില്ല.
കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നും പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബത്തിന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എവിടെയും കിടിക്കാന്‍ ഇടം കിട്ടാത്ത ആറംഗ കുടുംബത്തിന് ഏറെ നേരം അലയേണ്ടി വന്നു. അവര്‍ ക്വാറന്റൈന്‍ നില്‍ക്കേണ്ട വീട് അവര്‍ക്ക് അനുവദിക്കാത്ത അവസ്ഥയുമുണ്ടായി. മുംബൈയില്‍ നിന്നും പ്രത്യേക വാഹനത്തിലാണ് അവര്‍ വന്നത്. ആ വാഹനം കുറച്ചു നേരം റോഡില്‍ നിര്‍ത്തിയത് പരിഭ്രാന്തി വരുത്തി എന്നൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു കണ്ടു. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ നാം അവഗണിക്കുന്നു എന്ന തരത്തില്‍ ചില പ്രചാരണം കണ്ടു. ഈ ഘട്ടത്തില്‍ ഒരു കാര്യം പറയട്ടെ പ്രവാസി മലയാളികളുടെ കൂടി നാടാണ് ഇത്. അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് വരാം. ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും കൂടി ഒരു ദിവസം കേരളത്തിലേക്ക് വരാനാവില്ല.
അവശേഷിക്കുന്ന എസ്എസ്ല്‍സി/ പ്ലസ് ടു/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി പരീക്ഷകള്‍ മെയ് 26 മുതല്‍ ജൂണ്‍ മുപ്പത് വരെ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇതിലെ ആശയക്കുഴപ്പം മാറ്റും. എല്ലാ വിദ്യാര്‍ത്ഥികളേയും പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ആശങ്ക വേണ്ട. എന്തെങ്കിലും പ്രത്യേക പ്രശ്‌നമുണ്ടെങ്കില്‍ അതും പരിഹരിക്കും.
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ജനജീവിതം ചലിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായി രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. അവരുടെ ഇതുവരെയുള്ള ഇടപെടല്‍ ഫലപ്രദമാണ് രോഗവ്യാപനം തടയാന്‍ യത്‌നിച്ച എല്ലാവരേയും സര്‍ക്കാര്‍ അഭിനന്ദിക്കുന്നു.
കൊവിഡിന് ഇനിയും വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതിനാല്‍ നമ്മളും കൂടുതല്‍ ജാഗ്രത പാലിക്കണം. കണ്ടൈന്‍മെന്റ് സോണില്‍ ഒരിളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിരീക്ഷണം ഫലപ്രദമായി കൊണ്ടു പോകണം. പുറത്തു നിന്നും വന്നവര്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ നില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവര്‍ വീട്ടിലെ മുറിയില്‍ തന്നെ കഴിയണം വീട്ടുകാരുമായോ നാട്ടുകാരുമായോ സമ്പര്‍ക്കം പാടില്ല. ഒരാള്‍ തന്നെ സ്ഥിരമായി ഇവര്‍ക്ക് ഭക്ഷണം എത്തിക്കണം.
ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് ഇവിടെയാണ്. വാര്‍ഡ് തല സമിതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എന്നിവര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ടു. ഈ സംവിധാനം ഇനിയും നല്ല രീതിയില്‍ മുന്നോട്ട് പോകണം. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമായി ബന്ധപ്പെടാന്‍ ആവശ്യമായ വളണ്ടിയര്‍മാര്‍ ഈ വാര്‍ഡുതല സമിതിയിലുണ്ടാവണം. വാര്‍ഡ് തല സമിതിയുടെ ഘടന എങ്ങനെയാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എല്ലാ സ്ഥലത്തും എത്താനായേക്കില്ല എന്നത് കണക്കിലെടുത്താണ് വളണ്ടിയര്‍മാരുടെ സേവനം തേടാന്‍ നിശ്ചയിക്കുന്നത്. ഇതോടൊപ്പം പൊലീസും നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കണം. നമ്മുടെ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഇതെല്ലാം. വളരെ ചുരുക്കം സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതി നിര്‍ജീവമാണ്. അത്തരം സ്ഥലങ്ങളില്‍ പഞ്ചായത്ത് തല സമിതി ഇടപെടണം.