കോട്ടയം: കൊവിഡ് 19 ബാധിതരായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ ആശുപത്രി വിട്ടു.നിലവില്‍ ഒരാള്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പത്തനം തിട്ടയില്‍ നിന്നും രോഗം ബാധിച്ചെത്തിയ രണ്ട് വയോധികര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളടനുസരിച്ച് ആരെയും രോഗലക്ഷണങ്ങളോടെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല.
വിശദമായ സ്ഥിതിവിരക്കണക്കുകള്‍ താഴെപ്പറയുന്നു
1. ജില്ലയില്‍ ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – 0
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ – 0
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ -7
(അഞ്ചു പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം
ജനറല്‍ ആശുപത്രിയിലും)
4. ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -215
5. ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ -0
6. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ -2903
7. ജില്ലയില്‍ ഇതുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ -214
8. നിലവില്‍ പോസിറ്റീവ് -1
9. രോഗവിമുക്തരായവര്‍ -2
10. നെഗറ്റീവ് -186
11. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ -24
12. നിരാകരിച്ച സാമ്പിളുകള്‍ -3
13. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ -11
14. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) -0
15. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ -123
16.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ- 0
17.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവര്‍ -0
18.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ -100
19.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ- 1732
20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ -45
21.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -354
22.ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ -1076