EntertainmentKeralaNews

കൈവിടില്ല ഞങ്ങള്‍,സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് 10 ലക്ഷം നല്‍കി കാര്‍ത്തിയും സൂര്യയും

ചെന്നൈ:കൊവിഡ് 19 നേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലിനേത്തുടര്‍ന്ന് വന്‍പ്രതിസന്ധിയിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്.കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആദ്യം ബാധിച്ചത് സിനിമാ മേഖലയെയാരുന്നു. മാര്‍ച്ച് 16 മുതല്‍ തിയേറ്ററുകള്‍ അടച്ചു.പിന്നാലെ ചിത്രീകരണവും നിര്‍ത്തിവെച്ചു.പ്രൊഡക്ഷന്‍,ഷൂട്ടിംഗ്,പോസ്റ്റ് പ്രൊഡക്ഷന്‍,തുടങ്ങി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കം നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവനോപാധി നഷ്ടമായത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ നടത്തിയ അടച്ചുപൂട്ടലില്‍ പകച്ചുനില്‍ക്കുകയാണ് സിനിമാലോകം.

ഈയവസരത്തിലാണ് കൊവിഡ് മൂലം ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ അടക്കമുള്ളവരോട് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഭ്യര്‍ത്ഥന നടത്തിയത്.ഫെഫ്‌സിയുടെ അഭ്യര്‍ത്ഥ ശിരസാ വഹിച്ച് നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 10 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മുഴുവന്‍ ആളുകളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അടച്ചുപൂട്ടല്‍ പ്രഖ്്യാപിച്ചതെന്ന് ഫെഫ്‌സി ഭാരവാഹികള്‍ അറിയിച്ചു.കൊവിഡിനെ നേരിടാന്‍ ഐക്യത്തോടെ നിലയുറപ്പിയ്ക്കണം.ഒപ്പം മറ്റെന്തിനേക്കാളും തൊഴിലാളികളെ സംരക്ഷിയ്ക്കാനുള്ള ബാധ്യതയും തങ്ങള്‍ക്കുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button