തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർഗോഡ് 9,മലപ്പുറം 2
കൊല്ലം പത്തനംതിട്ട 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
വാർത്താ സമ്മേളനത്തിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ:
## ഇന്ന് 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
## കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചു.
## സംസ്ഥാനത്ത് ഇതുവരെ 322 പേർക്ക് കോവിഡ്.
## കാസർഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശത്ത് നിന്ന് വന്നവർ. 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു.
## പത്തനംതിട്ടയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി വിദേശത്ത് നിന്ന് വന്നവർ.
## കൊല്ലം, മലപ്പുറം ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ.
## എംഎൽഎ മാർ അവരവരുടെ മണ്ഡലങ്ങളിൽ ആണ് ഉള്ളത്.
## അവരുമായി നടത്തിയ വീഡിയോ കോൺഫെറൻസ് വിജയകരമായിരുന്നു.
## റേഷൻ വ്യാപാരികൾക്ക് അഭിനന്ദനം
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്രയും പേർക്ക് റേഷൻ നൽകിയത് ഇത് ആദ്യം.
റേഷൻ വിതരണത്തെ കുറിച്ച് ചിലർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് ഉന്നയിച്ചത്.
*81.45 ശതമാനം പേരും സൗജന്യ റേഷൻ വാങ്ങി*