പാറ്റ്ന: കുട്ടികളിലെ കൊവാക്സിന് പരീക്ഷണത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. രണ്ടിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം.
ജൂണ്‍ മൂന്നിനാണ് 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവാക്സിന് പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ 10 കുട്ടികളില്‍ കൊവാക്സിന് പരീക്ഷിച്ചിരുന്നു. ഈ കുട്ടികള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞാണ് ഇപ്പോള്‍ രണ്ടാം ഘട്ട പരീക്ഷണത്തിന് പൊതുവായ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ഇതുവരെ 2,99,77,861 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 2,89,26,038 പേരാണ്. ആകെ കൊവിഡ് മരണം 3,89,302 ആണ്. നിലവില്‍ 6,62,521 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.