HealthKeralaNews

കോവാക്‌സിന്‍ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലേക്ക്

ഡല്‍ഹി:ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്‍ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലേക്ക്. മനുഷ്യരില്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.

മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടി ഈ മാസം രണ്ടിന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഡിസിജിഐക്ക് അപേക്ഷ നല്‍കിയിരുന്നു. 10 സംസ്ഥാനങ്ങളിലായി ഡല്‍ഹി, മുംബൈ, പാറ്റ്‌ന, ലക്‌നോ അടക്കം 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടെയാണു ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്. 18 വയസും അതിനും മുകളിലും പ്രായമുള്ള 28,500 പേരിലാണ് പഠനം നടത്തിയതെന്ന് കമ്ബനി പറയുന്നു.

കോവാക്‌സീന്‍ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്‌സീനും രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേര്‍ന്നു പൂനആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീനും രണ്ടുംമൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്.

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കാന്‍ വാക്‌സിന്‍ സഹായിച്ചതായി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button