കൊച്ചി:കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസില്‍ എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴു ദിവസം ഇ.ഡി. കസ്റ്റഡിയില്‍ വിട്ടയച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി അനിവദിച്ചത്.ഇ.ഡി രണ്ടാഴ്ചയാണ് കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ച മാത്രമാണ് കോടതി അനുവദിച്ചത്.
കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചത്.അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിവരെയാണ് കസ്റ്റഡി കാലാവധി.മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിശ്രമം അനുവദിയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി.വൈകിട്ട് ആറുമണിയ്ക്ക് ശേഷം വിശ്രമിയ്ക്കാന്‍ അനുമതി നല്‍കണം.മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും കസ്റ്റഡി ഉത്തരവില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെയാണ് ശിവശങ്കരനെ തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്തത്. രാത്രി 10 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.