പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടേത് ഉള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ സബ് കോടതി ഉത്തരവ്. റിങ് റോഡിനു സ്ഥലം ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
സ്ഥല ഉടമ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. കുടിശിക ഉള്‍പ്പെടെ 1.14 കോടി രൂപയാണ് സ്ഥല ഉടമയ്ക്ക് ലഭിക്കേണ്ടത്. എന്നാല്‍ പണം നല്‍കാന്‍ ഇതുവരെ നടപടിയായില്ല.
ഇതോടെയാണ് സ്ഥലം ഉടമ കോടതിയെ സമീപിച്ചു. സ്ഥലം ഉടമയ്ക്ക് അനുകൂലമായി തീരുമാനമെടുത്താണ് കളക്ടറുടെ ഔദ്യോഗിക വാഹനം അടക്കം റവന്യു വകുപ്പിന്റെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News