കല്‍പ്പറ്റ: സി.കെ ജാനുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായി. ഐപിസി 171ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവിട്ടത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതിയുടെ ഉത്തരവ്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി ഫകെ ജാനുവിന് പണം നല്‍കിയെന്നാണ് ആരോപണം. നേരത്തെ കാസര്‍ഗോഡ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയിരുന്ന കെ സുന്ദരയുടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്നാണ് കേസ്.
എന്‍ഡിഎയില്‍ ചേരാന്‍ സി.കെ ജാനു പണം വാങ്ങിയെന്ന് ആരോപിച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയിരുന്നു. സംഭവത്തെ സാധൂകരിക്കുന്ന ശബ്ദസന്ദേശങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പണം നല്‍കിയെന്നാണ് പ്രസീത പറയുന്നത്.