തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടപ്പുഴ ശങ്കരമംഗലത്ത് രാമന്റെ മകന് ശശിധരന് (59) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതിലക്ഷ്മി (48)യെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബത്തിലെ സ്വത്തു തര്‍ക്കമാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ജ്യോതിലക്ഷ്മിയുടെ കൈ ഞെരമ്പ് മുറിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News