KeralaNews

കോട്ടയം തുരുത്തിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികൾ മരിച്ചു

കോട്ടയം: എം.സി റോഡിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ സ്‌കൂട്ടറിൽ കാറിടിടച്ച് ദമ്പതികൾ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീച്ചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വള്ളംകുളത്തെ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ഇരുവരും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. വിബിയെയും, ബൈജുവിനെയും സ്‌കൂട്ടറുമായി ചേർത്ത് കാർ മീറ്ററുകളോളം വലിച്ചു നീക്കി കൊണ്ടു പോയി.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്‌കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ തിരക്കില്ലാതിരുന്നതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ ആളുകൾക്ക് അപായം ഉണ്ടായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button