ദമ്പതികളുടെ മൃതദേഹം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍

പട്ടാമ്പി: പാലക്കാട് പട്ടമ്പി ചാലിശ്ശേരി പെരുമണ്ണൂരില്‍ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച വിപി നാരായണന്‍ (70), ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര (60) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം.

ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം.വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറ് കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്.ദമ്പതികൾക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൂന്ന് പേരും വിവാഹിതരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News