24.6 C
Kottayam
Saturday, June 20, 2026

എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല… അമിതമദ്യാസക്തിയ്‌ക്കെതിരേ വികാരധീനനായി കേന്ദ്രമന്ത്രി

Must read

ന്യൂഡല്‍ഹി: അമിതമദ്യാസക്തിയ്ക്കും ലഹരി ഉപഭോഗത്തിനുമെതിരേ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍. മദ്യാസക്തി സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കുറിച്ചും അമിതമദ്യാസക്തി മകന്റെ ജീവന്‍ കവര്‍ന്നതിനെ കുറിച്ചുമുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു. ഉത്തര്‍ പ്രദേശിലെ ലംഭുവാ നിയമസഭാ മണ്ഡലത്തില്‍ ശനിയാഴ്ച, ലഹരിവിമോചന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭവന-നഗരകാര്യ വകുപ്പു സഹമന്ത്രിയാണ് കൗശല്‍. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

പെണ്‍മക്കളെയോ സഹോദരിമാരെയോ മദ്യപാനികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കരുത്. മദ്യപാനികള്‍ക്ക് ആയുസ്സ് വളരെക്കുറവാണെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. റിക്ഷാവലിക്കാരനോ അല്ലെങ്കില്‍ കൂലിവേലക്കാരനോ ആകട്ടെ അവര്‍ മദ്യപാനിയായ ഓഫീസറേക്കാള്‍ മികച്ച വരന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

അമിത മദ്യപാനത്തെ തുടര്‍ന്ന് മകന്‍ ആകാശ് കിഷോര്‍ മരിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. എം.പിയായ എനിക്കും എം.എല്‍.എയായ ഭാര്യയ്ക്കും മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നെങ്ങനെ സാധാരണക്കാരന് സാധിക്കും? എന്റെ മകന്‍ ആകാശിന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. അവനെ പിന്നീട് ലഹരിവിമോചന കേന്ദ്രത്തിലാക്കി.

- Advertisement -

അവന്‍ മോശം ശീലം അവസാനിപ്പിക്കുമെന്ന് കരുതി ആറുമാസത്തിനു ശേഷം ആകാശിനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിനു ശേഷവും അവന്‍ മദ്യപാനം ആരംഭിച്ചു. അത് ഒടുവില്‍ അവന്റെ മരണത്തില്‍ കലാശിച്ചു. രണ്ടുവര്‍ഷം മുന്‍പ് ഒക്ടോബര്‍ 19-ന് ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് കഷ്ടിച്ച് രണ്ടുവയസ്സായിരുന്നു പ്രായം, കൗശല്‍ പറഞ്ഞു.

- Advertisement -

എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല. അതിനാല്‍ അവന്റെ ഭാര്യ വിധവയായി, കൗശല്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും ഇതില്‍നിന്ന് രക്ഷിക്കണം. സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടനെതിരേ പോരാടാന്‍ 90 വര്‍ഷത്തിനിടെ 6.32 ലക്ഷം പേരാണ് ജീവത്യാഗം ചെയ്തത്. എന്നാല്‍ ലഹരിയ്ക്കടിമകളായി പ്രതിവര്‍ഷം 20 ലക്ഷം പേരാണ് മരിക്കുന്നതെന്നും മന്ത്രി കൗശല്‍ കിഷോര്‍ ചൂണ്ടിക്കാണിച്ചു. 80 ശതമാനം കാന്‍സര്‍ മരണങ്ങളും പുകയില, സിഗരറ്റ്, ബീഡി എന്നിവയ്ക്ക് അടിമപ്പെട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനമേൽക്കാൻ ഡോ. റീനയെത്തി; കസേര വിട്ടുനൽകില്ലെന്ന് ഡോ. മീനാക്ഷി, ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

Popular this week