KeralaNews

‘കർണാടകയിൽ അഴിമതിക്ക് അറുതി വരുത്തും; സീറ്റിന്റെ എണ്ണം പ്രവചിക്കുന്നില്ല’

ബെംഗളുരൂ: കർണാടകയിൽ അഴിമതിക്ക് അറുതി വരുത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘‘വലിയ പ്രത്യാശയും ആത്മവിശ്വാസമുണ്ട്. കിട്ടുന്ന സീറ്റിന്‍റെ എണ്ണത്തെക്കുറിച്ചു പ്രവചിക്കാൻ അറിയില്ല. കർണാടകയിലെ ജനങ്ങൾ അഴിമതിക്ക് അന്ത്യം കുറിക്കണമെന്ന് ആഗ്രഹിക്കുന്നു’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനത്തില്‍ ബെംഗളൂരുവിലെ വിജയനഗറിൽ പ്രവർത്തകരെ ആവേശത്തിലാക്കി പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. റോഡിന് ഇരുവശവും നിന്ന് പൂക്കൾ എറിഞ്ഞാണ് പ്രിയങ്കയെ പ്രവർത്തകരെ വരവേറ്റത്. സിറ്റിങ് എംഎൽഎ എം. കൃഷ്ണപ്പയുടെ പ്രചാരണത്തിനു വേണ്ടിയാണു പ്രിയങ്ക വിജയനഗറിലെത്തിയത്. 

അതേസമയം, പരസ്യപ്രചാരണം അവസാനിച്ചതോടെ രാഷ്ട്രീയപാർട്ടികൾ നിശബ്ദപ്രചാരണത്തിലേക്ക് കടന്നു. ബിജെപിയും കോൺഗ്രസും ജെഡിഎസും വിജയപ്രതീക്ഷ വച്ച് പുലർത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button