Home-bannerKeralaNews

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,വൈറസ് ബാധ കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നു,അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കാന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ജില്ലയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കാണുന്നതിനാല്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗബാധിത ജില്ലകളില്‍ നടത്തിയ ക്രമീകരണങ്ങള്‍ മറ്റു ജില്ലകളിലും ഏര്‍പ്പെടുത്തും.

സംസ്ഥാനത്തൊട്ടാകെ 84 പേര്‍ കൊറോണ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ 2239 പേര്‍ നീരീക്ഷണത്തിലാണ്. 140 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 3 സാമ്പിളുകള്‍ പോസീറ്റീവ് ആണ്.അതായത് മൂന്നുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗം ബാധിച്ച മൂന്ന് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.രോഗം ബാധിച്ചാലും ജീവന്‍ രക്ഷിക്കാന്‍ കഴിയും.എന്നാല്‍ സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാതെ വൈറസ് ബാധിത മേഖലയില്‍ നിന്ന് എത്തിയ ചിലര്‍ ഇപ്പോഴും ഒളിച്ച് നടക്കുന്നു.ഇവര്‍
ഉത്സവങ്ങളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.ഇപ്പോള്‍ ഒളിച്ച് നില്‍ക്കുന്നത് കുറ്റകരമായി കാണുന്നില്ല.. എന്നാല്‍ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കുറ്റകരമായി കാണേണ്ടി വരും.ആരെയും ശിക്ഷിയ്ക്കാനല്ല ജനങ്ങളുടെ ജീവന്‍ രക്ഷിയ്ക്കാനാണ് നടപടി.

രോഗബാധ സ്ഥിരീകരിച്ച തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്
വൈറസ് ബാധിച്ച് ഒരാള്‍ പോലും മരിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.രോഗബാധയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button