കൊച്ചിജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ 28 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഡോക്ടറെ നേരില്‍ കണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വീഡിയോ കോള്‍ സംവിധാനവും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തി. നിരീക്ഷണത്തില്‍ കഴിയുന്നവരെ സര്‍വെയ്‌ലന്‍സ് യൂണിറ്റില്‍ നിന്നും ബന്ധപ്പെടുമ്പോള്‍ ഡോക്ടറുമായി നേരില്‍ സംസാരിക്കണം എന്ന് ആവശ്യപ്പെടുന്ന ആളുകള്‍ക്ക് ആണ് ഈ സംവിധാനം വഴി സേവനം ലഭിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സമയത്ത് ആയിരിക്കും കണ്‍ട്രോള്‍ റൂമില്‍ നിന്നും ഡോക്റ്റര്‍ വീഡിയോ കോള്‍ ചെയ്യുന്നത്. 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News