നെയ്‌റോബി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കെനിയയില്‍ കണ്ടെത്തി. ഇതേ വകഭേദം അയല്‍രാജ്യമായ ഉഗാണ്ടയില്‍ കണ്ടെത്തി ഏതാനും ദിവസനങ്ങള്‍ക്കുള്ളില്‍ കെനിയയിലെ കണ്ടെത്തുകയായിരുന്നു. B.1.617 എന്ന ഇന്ത്യന്‍ വകഭേദം ആണ് കണ്ടെത്തിയതെന്ന് കെനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍നിന്നും എത്തിയ പടിഞ്ഞാറന്‍ കെനിയയിലെ കിസുമുവില്‍ ജോലി ചെയ്യുന്നവരില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇവ കണ്ടെത്തിയത്. ഒരു ഡസനിസലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ വകഭേദം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കെനിയ, ഉഗാണ്ട, ടാന്‍സാനിയ, റുവാണ്ട രാജ്യങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News