KeralaNewsRECENT POSTS
ചുമ,പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കല ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്.
ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കും.
ആറ്റുകാലില്‍ 23 ആരോഗ്യവകുപ്പ് ടീമുകള്‍ നിരീക്ഷണത്തിനുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News