ഭോപാൽ: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മധ്യപ്രദേശില്‍നിന്ന് പുറത്തു വരുന്നത്. രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്.പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയാളുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്.
കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്രയാണ് വീഡിയോയിലുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ബൈക്കില്‍ ഇരുന്ന് കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഒരു യുവതിയുടെ കൈ പടിച്ച് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. പോലീസ് ഉദ്യോഗസ്ഥന്‍റെ പുറകിലെ റോഡില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ ഇല്ല. യുവതി ഇയാളില്‍ നിന്നും കൈവിടുവിക്കാന്‍ ഏറെ പാടുപെടുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ പിടിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ കൈ വിടുവിച്ച് റോഡിന്‍റെ മറുവശത്തേക്ക് ഓടി പോകുന്നതും പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
‘ബിജെപി ഭരണത്തിൽ സംരക്ഷകനും ഭക്ഷിക്കുന്നു! ഭോപ്പാലിലെ അൽപന ടാക്കീസിന് സമീപം പോലീസിന്‍റെ മനുഷ്യത്വരഹിതമായ മുഖം കാണിക്കുന്ന വീഡിയോ വൈറലായി.
ഹനുമാൻഗഞ്ച് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നു. വളരെ ലജ്ജാകരമാണ്! വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ സംഗീത ശര്‍മ്മ പറഞ്ഞു.
വീഡിയോയിൽ കാണുന്ന യുവതി കോഹെ ഫിസ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുഷ്പേന്ദ്രയുടെ സുഹൃത്താണെന്ന് അഡീഷണൽ ഡിസിപി രാം സ്നേഹി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഹനുമാൻഗഞ്ച് ഭാഗത്തിലൂടെ പുഷ്പേന്ദ്ര പോകുമ്പോൾ, വഴിയിൽ പെൺസുഹൃത്തിനെ കണ്ടു. ഈ സമയം സുഹൃത്ത് മദ്യപിച്ചിരുന്നെന്നും ശരിയായ രീതിയിൽ നടക്കാൻ സാധിച്ചിരുന്നില്ലെന്നും കോൺസ്റ്റബിൾ അറിയിച്ചു. രാത്രിയില്‍ മറ്റെന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകേണ്ടെന്ന് കരുതി അവളെ വീട്ടില്‍ ഇറക്കി വിടാമെന്ന് പറഞ്ഞു. എന്നാല്‍ അവള്‍ അതിന് തയ്യാറായപ്പോള്‍ ബൈക്കിലേക്ക് പിടിച്ച് കയറ്റാന്‍ ശ്രമിച്ചതാണെന്നും കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്ര അറിയിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.