29.4 C
Kottayam
Friday, June 5, 2026

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

Must read

ഭോപാൽ: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മധ്യപ്രദേശില്‍നിന്ന് പുറത്തു വരുന്നത്. രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്.പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയാളുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്. 

കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്രയാണ് വീഡിയോയിലുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ബൈക്കില്‍ ഇരുന്ന് കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഒരു യുവതിയുടെ കൈ പടിച്ച് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. പോലീസ് ഉദ്യോഗസ്ഥന്‍റെ പുറകിലെ റോഡില്‍ നിന്നാണ് വീഡിയോ  ചിത്രീകരിച്ചിരിക്കുന്നത്. റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ ഇല്ല. യുവതി ഇയാളില്‍ നിന്നും കൈവിടുവിക്കാന്‍ ഏറെ പാടുപെടുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ പിടിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ കൈ വിടുവിച്ച് റോഡിന്‍റെ മറുവശത്തേക്ക് ഓടി പോകുന്നതും പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

‘ബിജെപി ഭരണത്തിൽ സംരക്ഷകനും ഭക്ഷിക്കുന്നു! ഭോപ്പാലിലെ അൽപന ടാക്കീസിന് സമീപം പോലീസിന്‍റെ മനുഷ്യത്വരഹിതമായ മുഖം കാണിക്കുന്ന വീഡിയോ വൈറലായി.
ഹനുമാൻഗഞ്ച് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നു. വളരെ ലജ്ജാകരമാണ്! വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ സംഗീത ശര്‍മ്മ പറഞ്ഞു. 

- Advertisement -

വീഡിയോയിൽ കാണുന്ന യുവതി കോഹെ ഫിസ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുഷ്പേന്ദ്രയുടെ സുഹൃത്താണെന്ന് അഡീഷണൽ ഡിസിപി രാം സ്നേഹി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഹനുമാൻഗഞ്ച് ഭാഗത്തിലൂടെ പുഷ്പേന്ദ്ര പോകുമ്പോൾ, വഴിയിൽ  പെൺസുഹൃത്തിനെ കണ്ടു. ഈ സമയം സുഹൃത്ത് മദ്യപിച്ചിരുന്നെന്നും ശരിയായ രീതിയിൽ നടക്കാൻ സാധിച്ചിരുന്നില്ലെന്നും കോൺസ്റ്റബിൾ അറിയിച്ചു. രാത്രിയില്‍ മറ്റെന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകേണ്ടെന്ന് കരുതി അവളെ വീട്ടില്‍ ഇറക്കി വിടാമെന്ന് പറഞ്ഞു. എന്നാല്‍ അവള്‍ അതിന് തയ്യാറായപ്പോള്‍ ബൈക്കിലേക്ക് പിടിച്ച് കയറ്റാന്‍ ശ്രമിച്ചതാണെന്നും കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്ര അറിയിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week