തിരുവനന്തപുരം: സാധാരണക്കാരന്റെ മേല്‍ ഇടിത്തീയായി പാചകവാതക വിലയും കുതിക്കുന്നു. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1994 രൂപയായി. എന്നാല്‍ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
അതേസമയം, രാജ്യത്ത് ഇന്ധനവിലയും നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും 48 പൈസ വീതം ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.