കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു.
ഈ മാസം ഇത് രണ്ടാംതവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.
കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80 രൂപയിലധികമാണ് വില വര്‍ധിച്ചത്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News