Rahul Gandhi : ‘വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ’; വീഡിയോ ആയുധമാക്കി ബിജെപി നേതാക്കൾ

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) നൈറ്റ് ക്ലബിലെ പാർട്ടിയിൽ പങ്കെടുത്തതിനെ ചൊല്ലി വിവാദം. നേപ്പാളിലെ നൈറ്റ് ക്ലബിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബിജെപി (BJP) നേതാക്കൾ വീഡിയോ ആയുധമാക്കുകയാണ്. രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.

കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു.

 

അതേസമയം, രാഹുൽ ഗാന്ധി നേപ്പാളിലെ സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുത്തതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വിശദീകരിച്ചു. നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുൽ ഗാന്ധി. മാധ്യമ പ്രവർത്തകയായ സുഹൃത്തിൻ്റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തിൽ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രൺദീപ് സിംഗ് സുർജേവാല കുറ്റപ്പെടുത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News