കൊല്‍ക്കത്ത : അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാല്‍ മുസ്ലീങ്ങള്‍ക്ക് കോവിഡ് ഒരു ഭീഷണിയല്ലെന്ന് വിവാദ മതപുരോഹിതനായ മൗലാന ബര്‍കാതി. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ക്ക് വാക്സിന്റെ ആവശ്യമില്ലെന്നും കോവിഡ് വാക്സിന് ഹിന്ദുക്കള്‍ക്ക് മാത്രമാണ് ഭീഷണിയെന്നും ബര്‍കാതി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ബര്കാതിയുടെ വിവാദ പരാമര്‍ശം.
അല്ലാഹുവിന്റെ അനുഗ്രഹമുള്ളതിനാലാണ് മുസ്ലീങ്ങളുള്ള പ്രദേശങ്ങളില്‍ കോവിഡ് പടരാത്തത്. വാക്സിന് സ്വീകരിക്കണമെങ്കില്‍ അതിന്റെ ഫോര്‍മുല വ്യക്തമാക്കണം. പോര്‍ക്ക് കഴിക്കുന്നതോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നതോ മുസ്ലീങ്ങള്‍ക്ക് ഹറാമാണ്. അതിനാല്‍ ഇസ്ലാം മതപുരോഹിതര്‍ക്ക് മുന്നില്‍ ഫോര്‍മുല വ്യക്തമാക്കിയ ശേഷം മാത്രമെ മുസ്ലീങ്ങള്‍ വാക്സിന് സ്വീകരിക്കാന്‍ പാടുള്ളൂ എന്നും മൗലാന ബര്‍കാതി പറഞ്ഞു.
നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട മതനേതാവാണ് ബര്‍കാതി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ബര്‍കാതി തൃണമൂലിന് വേണ്ടി മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാമെന്ന് പറയുന്ന വീഡിയോ പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
&