തിരുവനന്തപുരം:കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. എൽഡിഎഫിന് 83 – 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സർക്കാർ കൈക്കൊണ്ട നടപടികൾ ഏറെ ഗുണം ചെയ്യുമെന്ന് സർവ്വേ ഫലത്തിൽ പറയുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് ഫലം. സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് ലഭിക്കുക. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും സർവേ ഫലം പറയുന്നു. അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഫലം പറയുന്നു.
നേരത്തെ എഷ്യാനെറ്റ്-ട്വന്റിഫോര്‍ ന്യൂസ് ചാനലുകള്‍ നടത്തിയ സര്‍വ്വെയിലും ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു.ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തില്‍ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് കണക്ക്. യുഡിഎഫിന് മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.
ട്വന്റിഫോറിന്റെ ന്യൂസ് ട്രാക്കര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. യുഡിഎഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നുണ്ട്. ബിജെപിയ്ക്ക് പരാമധി ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് ട്വന്റിഫോറിന്റെ സര്‍വ്വേ ഫലം പ്രവചിക്കുന്നത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചത് 47 സീറ്റുകളില്‍ മാത്രമായിരുന്നു. പല ഘടകക്ഷികള്‍ക്കും നിയമസഭ കാണാന്‍ പോലും സാധിച്ചിരുന്നില്ല. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്നത് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മാത്രമായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ വെറും 39 മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ഉള്ളത്. അതില്‍ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുള്ളത്.