28.1 C
Kottayam
Sunday, June 7, 2026

മോശം കാലാവസ്ഥയേ തുടർന്ന് വിലിംഗ്ടണിലിറങ്ങാതെ തിരിച്ചു പറന്നു, മിനിട്ടുകൾക്കുള്ളിൽ ദുരന്തം, കുനൂരിൽ നടന്നത്

Must read

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച സൈനിക ഹെലികോപ്ടർ (Military helicopter) തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായി തകര്‍ന്ന് വീണു. സുലൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ മേട്ടുപാളയം പോകുന്ന വഴിക്കാണ് അപകടം നടന്നത്. ഹെലികോപ്റ്ററില്‍ ബിപിൻ റാവത്ത് ഉള്‍പ്പടെ 14 പേരുണ്ടായിരുന്നതായാണ് വിവരം.

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണയുടനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍റിങ്ങിന് തൊട്ട് മുമ്പ്  എം ഐ 17 V5 ഹെലികോപ്റ്ററാണ് തകര്‍ന്ന് വീഴുകയാണെന്നാണ് പ്രാഥമിക വിവരം.

- Advertisement -

സംഭവത്തിൽ വ്യോമസേന )അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അൽപ്പ സമയത്തിനുള്ളിൽ സ്ഥലത്തേക്ക് എത്തും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ  അടിയന്തിര യോഗം ചേര്‍ന്നു. ജന. ബിപിന്‍ റാവത്തിനെ ഗുരുതരപരിക്കുകളോടെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

- Advertisement -

ജന.ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച  വ്യോമസേനയുടെ  റഷ്യൻ നിർമിത  എം ഐ 17 V5 (MI 17 V 5) ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ (Sulur Air Force Station) നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്.  

രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. വന്‍തോതില്‍ അഗ്നിബാധയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രാഥമിക ഘട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

വില്ലിംഗ്ടണ്‍ സൈനീക കോളേജില്‍ പുതിയ ബാച്ചുമായി സംസാരിക്കാനായി 11.45 ന് സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 12 മണിയോടെ വിലിംഗ്ടണിലെത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരിച്ച് പറന്നു. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ കുനൂരിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു.

- Advertisement -

ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്‍റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week