ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടില്‍ ഫേസ്ബുക്കിന് കത്തയച്ച് വീണ്ടും കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഫേസ്ബുക്ക് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും സിഇഒ സക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ സ്വകാര്യനേട്ടത്തിനായി രാജ്യത്ത് സാമൂഹിക അസ്വാസ്ഥ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ല.
ഇത്തരം നീക്കങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും എഐസിസി അംഗം കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ഫേസ്ബുക്കിന്റെ നയങ്ങളില്‍ കമ്പനി വെള്ളം ചേര്‍ക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്ത രാജ്യത്തു കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് രണ്ടാം തവണയും കത്തയച്ചത്.