‘നിന്റെ കാമുകന്‍ ആകാശ്’ ബോംബും നാലാളും ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് കോണ്‍ഗ്രസ് അനുഭാവി; ആകാശ് തില്ലങ്കേരിയുടെ മറുപടി

കൊച്ചി: എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് താന്‍ രാഷ്ട്രീയ പോസ്റ്റുകള്‍ നിര്‍ത്തുകയാണെന്ന രശ്മി.ആര്‍.നായരുടെ പോസ്റ്റില്‍ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയുടെ കമന്റ് ഇങ്ങനെ, ‘മൗദുദികളെ കുറിച്ച് പറഞ്ഞോ
പക്ഷെ കോണ്‍ഗ്രസിനോടുള്ള നിന്റെ പൂ….. പരിപാടിയുണ്ടല്ലോ അത് നിര്‍ത്തിക്കോ നിന്റെ കാമുകന്‍ ആകാശ് തില്ലങ്കേരി തന്നെ നാലാളും രണ്ട് ബോംബും ഇല്ലാതെ പുറത്തിറങ്ങാറില്ല.’

ഈ കമന്റ് ഇട്ട ആളിന് മറുപടിയുമായി ആകാശ് തില്ലങ്കേരി തന്നെ രംഗത്തെത്തി. ‘ചേട്ടന്റെ ഒരു ഫോട്ടോ തരുമോ..?
കക്കൂസില്‍ തൂക്കാനാ…പേടിച്ച് തൂ..ന്‍..’ എന്നാണ് ആകാശിന്റെ കമന്റ്.

അതേസമയം കഴിഞ്ഞ ദിവസമാണ് താന്‍ ഭീഷണികളില്‍ ആശങ്കപ്പെടുന്നു എന്ന് രശ്മി.ആര്‍.നായര്‍ പോസ്റ്റ് ഇട്ടത്. ‘ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു. അധിക്ഷേപങ്ങള്‍ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതല്‍ അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോണ്‍ കോളുകളും ഭീഷണിയും ആണ്.’

‘ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായി ബന്ധപ്പെട്ട പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വീടും, അഡ്രസും, വാഹങ്ങളുടെ നമ്പറും, കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങള്‍ പോലും ഷെയര്‍ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാന്‍ കഴിയുന്ന ഭയത്തിനും അപ്പുറമാണ്.’

‘ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാന്‍ പോലും ഭയക്കണം, കാരണം സംഘികള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇവര്‍ക്കുണ്ട് കേരളത്തില്‍ ഇവര്‍ക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാന്‍ പേനയുന്തുന്ന ഒരു വിഭാഗമുണ്ട് അവരുടെ കൂടി ടാര്‍ഗറ്റ് ആയി മാറും’, എന്നായിരുന്നു രശ്മിയുടെ പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News