24.1 C
Kottayam
Friday, June 5, 2026

'വേദിയിൽ കസേരയിൽ പേരെഴുതി ഒട്ടിച്ചിരിക്കണം, ജാഥകളിൽ ഇടിച്ചുകയറരുത്'; കോൺഗ്രസുകാർക്ക് മുന്നറിയിപ്പ്

Must read

തിരുവനന്തപുരം: കോൺഗ്രസിന്റെ യോഗങ്ങളിലും ചടങ്ങുകളിലും പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കുമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. നിശ്ചയിക്കപ്പെട്ടവർ മാത്രമേ പൊതുപരിപാടികളിൽ വേദിയിലുണ്ടാകാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് ഇതുസംബന്ധിച്ച് ഇറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു.

കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനുണ്ടായ തിക്കുംതിരക്കും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണിത്. കെപിസിസി പ്രസിഡന്റ്, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി, പാർലമെന്ററി പാർട്ടി നേതാവ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി, പ്രവർത്തകസമിതി അംഗം, മുൻ കെപിസിസി പ്രസിഡന്റ്, എഐസിസി ഭാരവാഹികൾ, കെപിസിസി വർക്കിങ്‌ പ്രസിഡന്റുമാർ, ഭാരവാഹികൾ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റ്, എംപി, എംഎൽഎ, കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങൾ, മുൻ മന്ത്രിമാർ, മുൻ എംപിമാർ, മുൻ എംഎൽഎമാർ എന്നിങ്ങനെയാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മുൻഗണനാക്രമം.

- Advertisement -

വേദിയിൽ കസേരയിൽ പേരെഴുതി ഒട്ടിച്ചിരിക്കണം. അവിചാരിതമായി മുതിർന്നനേതാക്കൾ വേദിയിലേക്ക് വന്നാൽ അവരുടെ പ്രോട്ടക്കോൾ മാനിച്ച് ഇരിപ്പിടം നൽകണം. മാനദണ്ഡങ്ങളിൽപ്പെടാത്തവരെ വേദിയിൽ ഇരിക്കാനോ നിൽക്കാനോ അനുവദിക്കരുത്.

- Advertisement -

ഡിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദികളിൽ എഐസിസി, കെപിസിസി തലത്തിലുള്ള നേതാക്കളുണ്ടെങ്കിൽ അവരായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടത്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ പരിപാടികളിലും ഇത് യഥാക്രമം ഡിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിങ്ങനെയായിരിക്കും.

- Advertisement -

ജാഥകളിൽ അവ നയിക്കുന്നയാളിന്റെയൊ ബാനറിന്റെയോ പിന്നിൽ മാത്രമേ മറ്റുള്ളവർ നടക്കാവൂ. ട്രാഫിക് നിയന്ത്രിക്കാനെന്നപേരിൽ മുന്നിലേക്ക് ഇടിച്ചുകയറരുത്. പ്രധാന നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ അവർ ചുമതലപ്പെടുത്തുന്നവരല്ലാത്തവർ പിന്നിൽ തിക്കിത്തിരക്കി നിൽക്കരുത് -തുടങ്ങിയവയാണ് നിർദേശങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week