24.2 C
Kottayam
Sunday, June 7, 2026

നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി,കെ സുധാകരൻ ചികിൽസയിൽ

Must read

തിരുവനന്തപുരം : നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിലായതാണ് കാരണം. ​ഗവ‍‍ർണറെ ചാൻസല‍ർ പദവിയിൽ നിന്നൊഴിവാക്കാൻ സ‍‍‍ർക്കാർ ബിൽ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാ‍ർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോ​ഗം ചേരാനിരുന്നത്. 

ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അമ‍ർഷം പുകയുകയാണ്.

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ​ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിൽ നിന്നടക്കം പിന്തുണ കിട്ടുന്നില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു.അതിനിടെ കത്തയച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി.സുധാകരൻ കത്ത് നൽകിയെന്ന വാ‍ർത്ത ശുദ്ധ കള്ളമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week