കുടുംബത്തെ ചേർത്തുപിടിച്ച് രാഹുൽ, കണ്ണീർതുടച്ച് ഖാർഗെ; അന്ത്യാഞ്ജലിയുമായി നേതാക്കൾ

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന ബെംഗളൂരുവിലെ മന്ത്രി ടി. ജോണിന്റെ വസതിയിൽ എത്തി.

ബെംഗളൂരു ഇന്ദിരാനഗറില്‍ മന്ത്രി ടി. ജോണിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം, മൃതദേഹം ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. തുടർന്ന് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News