ന്യൂഡല്‍ഹി : കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറി വിജയന് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗില്‍ നിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. വിജയന് തോമസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജിവെച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം രാജിവെച്ചത്. കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ വിജയന് തോമസ് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.