27.6 C
Kottayam
Sunday, June 7, 2026

കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചു

Must read

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ കാഞ്ഞൂരിൽ വച്ചുണ്ടായ അപകടത്തിലായിരുന്നു ദാരുണാന്ത്യം. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.

എൻഎസ്എസിൻ്റെ കാർത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയൻ മുൻ അധ്യക്ഷയായും ശ്രീദേവി രാജൻ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎൻടിയുസി മുൻ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ശ്രീദേവി രാജൻ്റെ മരണത്തിൽ കോണ്ഗ്രസ് നേതാക്കൾ അനുശോചിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week