മുഖ്യമന്ത്രിക്കെതിരായ സമരം നടത്തി,കഴുത മോഷണത്തിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ (Telangana) കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്. 

ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയക്ക് മുന്നില്‍ കേക്ക് മുറിച്ച് പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. തെലങ്കാന രാഷ്ട്ര സമിതി (TRS) അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്‍റെ (KCR) ജന്മദിനമായിരുന്നു ഫെബ്രുവരി 17, ഇതിനോട് അനുബന്ധിച്ചായിരുന്നു സമരം.

ബലമൂറിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടിആര്‍എസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഹൂസൂറബാദില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന സമരത്തില്‍ കഴുതയുടെ മുഖത്ത് മുഖ്യമന്ത്രി കെസിആറിന്‍റെ മുഖംമൂടി ധരിപ്പിച്ചിരുന്ന ചിത്രം ബലമൂര്‍ ട്വീറ്റ് ചെയ്തിരുന്നു. സദ്വാഹന യൂണിവേഴ്സിറ്റി പരിസരത്താണ് ബാലമൂര്‍ സമരം സംഘടിപ്പിച്ചത്.

അതേ സമയം ഇതേ സമരത്തിന്‍റെ പേരില്‍ ആറോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ടുണ്ട്. ‘കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു, തോഴില്‍ രഹിതരായ യുവാക്കള്‍. പൊള്ളായ വാഗ്ദാനങ്ങളും, നുണ പറഞ്ഞുള്ള അവകാശവാദങ്ങളം’- കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പം ബാലമൂര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഹുസൂര്‍ബാദ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു വിദ്യാര്‍ത്ഥി നേതാവായ വെങ്കിട് ബലമൂര്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

2019 സെപ്റ്റംബറില്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിവാദത്തിലായിരുന്നു.കെ.സി.ആറിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത് എത്തിയിരുന്നു. ചന്ദ്രശേഖര്‍ റാവുവിന്റെ വിഡിയോ പങ്കുവച്ചാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ മറുപടി. ‘പുല്‍വാമ ആക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്തുകൊണ്ട് റാവു രംഗത്തെത്തിയത് അംഗികരിക്കാനാകില്ലെന്ന് ശര്‍മ്മ പറഞ്ഞു.

രാജ്യത്തിനായി വിരമൃത്യു ഏറ്റുവാങ്ങിയ രക്തസാക്ഷികളെ അപമാനിക്കുകയാണ് റാവു ചെയ്തത്. ‘ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തെളിയിക്കാനുള്ള ശ്രമമാണിത്. സൈന്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ് ഇതെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു. എന്റെ വിശ്വസ്തത സൈന്യത്തോടൊപ്പമാണെന്നും ജീവിതകാലം മുഴുവന്‍ അതിന്റെ പേരില്‍ അധിക്ഷേപിച്ചാലും കാര്യമാക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിഷയത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ രണ്ട് മുഖ്യമന്ത്രിമാരും തര്‍ക്കത്തിലാണ്. കോണ്‍ഗ്രസിനും ഇതര പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കുമെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയും ഹിമന്ദ് ശര്‍മ്മ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ‘രാജ്യത്തിന്റെ അഭിമാനമായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനെ പോലും മരണശേഷം പ്രതിപക്ഷ നേതാക്കള്‍ അപമാനിച്ചു. റാവത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ഇതില്‍ പോലും സംശയം പ്രകടിപ്പിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. രാഹുല്‍ ഗാന്ധി നേരത്തെ ഇതിന്റെ തെളിവ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്റെ സൈന്യത്തില്‍ നിന്ന് തെളിവ് ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്തവകാശമാണ്? എന്നും ഹിമന്ദ് ശര്‍മ്മ അന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ റാവു കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് അസം മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയോടും ആവശ്യപ്പെട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് ബിജെപി തെറ്റായ പ്രചരണം നടത്തുന്നുവെന്നും അതിനാല്‍ തെളിവ് കാണിക്കണമെന്നും റാവു ആവശ്യപ്പെട്ടിരുന്നു.

കെസിആറിനെതിരായ ശര്‍മ്മയുടെ തിരിച്ചടിയാണ് ഇന്നുണ്ടായത്. ‘സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയോ ഇല്ലയോ എന്ന് സൈന്യത്തെ ചോദ്യം ചെയ്യുന്നത് ഏറ്റവും വലിയ കുറ്റമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുലിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശത്തില്‍ അദ്ദേഹം (തെലങ്കാന മുഖ്യമന്ത്രി കെസിആര്‍) പ്രകോപിതനായി. യഥാര്‍ത്ഥത്തില്‍ നമ്മുടെ സൈന്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍ അല്ലേ അദ്ദേഹം പ്രകോപിതനാകേണ്ടത്’- ഹിമന്ത ശര്‍മ്മയുടെ ഏറ്റവും പുതിയ ചോദ്യം ഇതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News