CrimeKeralaNews

ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ∙ ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞു ഡ്രൈവറെ അസഭ്യം പറഞ്ഞ കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മുൻ കൗൺസിലറും ആലപ്പുഴ നോർത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ‌ുമായ കെ.എ.സാബുവിനെയാണ് നോർത്ത് പൊലീസ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സാബുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ബുധനാഴ്ച വൈകിട്ട് 5.30ന് വടികാട് ചേരമാൻകുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.എ.സാബു താൻ ഓടിച്ചിരുന്ന സ്കൂട്ടർ ആലപ്പുഴ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ജഡ്ജിയുടെ വാഹനത്തിന് കുറുകെ നിർത്തുകയും ഡ്രൈവറെ അസഭ്യം പറയുകയും വാഹനത്തിൽ കൈകൊണ്ട് ഇടിക്കുകയും ചെയ്തെന്നാണ് പരാതി.

ജഡ്ജിയെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് സംഭവം. ഡ്രൈവർ മാത്രമാണ്  വാഹനത്തിലുണ്ടായിരുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയതിനാണ് നോർത്ത് പൊലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button