26 C
Kottayam
Saturday, June 6, 2026

‘കോൺഗ്രസ് നശിച്ചു, പാർട്ടിയെ നയിക്കുന്നത് നേതാക്കളല്ല, അർബൻ നക്‌സലുകൾ’:മോദി

Must read

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ നിലവിലെ നടത്തിപ്പുകാര്‍ ചില അര്‍ബന്‍ നക്‌സലുകളാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഇച്ഛാശക്തി ചോര്‍ന്നുപോയതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും കരാര്‍ നല്‍കിയിരിക്കുകയാണെന്നും നേതാക്കളല്ല യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടത്തിക്കൊണ്ടു പോകുന്നതെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ‘കാര്യകര്‍ത്ത മഹാകുംഭ്’ എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

‘കോണ്‍ഗ്രസിന്റെ ഇച്ഛാശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള നേതാക്കളെല്ലാം വാപൂട്ടി ഒരഭിപ്രായവും പറയാതെ ഇരിക്കുകയാണ്. കോണ്‍ഗ്രസ് നശിച്ചു, അന്നവര്‍ കടക്കെണിയില്‍ കുടുങ്ങി, ഇന്നവര്‍ തങ്ങളുടെ പാര്‍ട്ടികാര്യങ്ങള്‍ കരാറിന് കൊടുത്തിരിക്കുകയാണ്.

പാര്‍ട്ടി നേതാക്കളല്ല ഇപ്പോഴത് നടത്തിക്കൊണ്ടുപോകുന്നത്. മുദ്രാവാക്യം തയ്യാറാക്കുന്നതുമുതല്‍ നയ രൂപവത്കരണംവരെ പുറത്തുനിന്ന് ആളെക്കൊണ്ടുവന്നാണ് ചെയ്യിക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ക്കാണ് ഇതിനെല്ലാം കരാര്‍ നല്‍കിയിരിക്കുന്നത്- മോദി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതാക്കള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരാണ്. പാവപ്പെട്ടവരുടെ വീടുകളും കോളനികളും അവര്‍ക്ക് വീഡിയോഷൂട്ടിനുള്ള ലൊക്കേഷനുകളാണ്. പാവങ്ങളുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാഹസിക ടൂറിസമാണ്. മുന്‍കാലത്തും ഇതൊക്കെത്തന്നെയാണ് കോണ്‍ഗ്രസ് ചെയ്തിരുന്നത്. അതേസമയം ബിജെപി രാജ്യത്തിന്റെ വികസിതവും മഹത്തരവുമായ മുഖമാണ് ലോകത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു പൗരനേയും ദാരിദ്ര്യത്തില്‍ കഴിയാന്‍ താനനുവദിക്കില്ലെന്നും മോദി പറഞ്ഞു.

- Advertisement -

‘എന്റെ രീതി, കഠിനാധ്വാനം, കാഴ്ചപ്പാട് എല്ലാം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാണ്. രാജ്യവും രാജ്യത്തെ ജനങ്ങളുമാണ് എനിക്കേറ്റവും പ്രധാനം. ഞാന്‍ നിരവധി വിഷമതകള്‍ നേരിട്ടിട്ടുണ്ട്, പക്ഷെ രാജ്യത്തെ ജനങ്ങള്‍ ഒരു തരത്തിലുള്ള കഷ്ടപ്പാടും അഭിമുഖീകരിക്കാന്‍ ഞാന്‍ അനുവദിക്കില്ല’- മോദി പറഞ്ഞു.

- Advertisement -

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടാനായി എല്ലാ ബി.ജെ.പി. പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. വികസിത ഇന്ത്യയ്ക്കായി വികസിതമായ മധ്യപ്രദേശ് മുഖ്യമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week