KeralaNews

കോണ്‍ഗ്രസിന് 40 അംഗ തെരഞ്ഞെടുപ്പ് സമിതി; അഞ്ച് വനിതാ അംഗങ്ങള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം 40 അംഗ സമിതിക്ക് രൂപം നല്‍കി. പിണങ്ങി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെയും അഞ്ച് വനിതകളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് സമിതി. പാര്‍ലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ട കെ.വി.തോമസ് മുന്‍ എംപിമാരായ പി.സി.ചാക്കോ, പി.ജെ.കുര്യന്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, രമ്യ ഹരിദാസ്, ലാലി വിന്‍സന്റ്, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരാണ് സമിതിയിലെ വനിതാ സാന്നിധ്യം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് എന്നിവരും സമിതിയിലുണ്ട്.

ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ 10 അംഗ സമിതിയെ നേരത്തെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഈ സമിതിയാണ് വിപുലീകരിച്ചത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സമിതിയില്‍ അംഗങ്ങളാണ്. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെ സുപ്രധാന തീരുമാനങ്ങള്‍ സമിതിയായിരിക്കും നിശ്ചയിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button