പത്തനംതിട്ട: ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ് -സി.പി.ഐ.എം സംഘര്‍ഷം. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകര്‍ കൊടികളുമായി എത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ചായിരുന്നു സംഘര്‍ഷം.
പാര്‍ട്ടി കൊടികളുമായി എത്തിയത് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇടുക്കി കമ്പംമേട്ടിലും സംഘര്‍ഷം ഉണ്ടായി. തമിഴ്നാട്ടില്‍ നിന്നെത്തിയ വാഹനം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്തും സിപിഐഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.