24.1 C
Kottayam
Friday, June 5, 2026

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കരുത്, നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുത്; പുതിയ മാര്‍ഗ്ഗരേഖക്കെതിരെ അധ്യാപക സംഘടനകള്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗരേഖക്കെതിരെ വിമര്‍ശനവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാര്‍ഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ പറഞ്ഞു.

വൈകുന്നേരം വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്ന നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. അതേസമയം, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുക്കുകയാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു പ്രതികരിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. നാളെ മുതല്‍ ഒന്‍പതാം തരത്തില്‍ വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉച്ചവരെ ഓഫ്ലൈന്‍ ക്ലാസ് ഉണ്ടായിരിക്കും. ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അവധി ദിവസങ്ങള്‍ ഒഴികെ ശനിയാഴ്ചകളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ട് വരെ ഉണ്ടാകും.

സാങ്കേതികമായി സ്‌കൂളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ വിദ്യാര്‍ഥികള്‍ എല്ലാം സ്‌കൂളുകളില്‍ എത്തിച്ചേരണമെന്നാണ് വകുപ്പുതല നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസില്‍ എത്താത്തവരെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ ഈ തീരുമാനം ബാധകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week