സുധാകരനും അടൂരിനും സീറ്റില്ല; കോൺഗ്രസ് പട്ടിക ഇന്ന്, പയ്യന്നൂരിലും തളിപ്പറമ്പിലും വിമതർക്ക് പിന്തുണ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരുമെന്നും അന്നുതന്നെ പ്രഖ്യാപനവുമുണ്ടാകുമെന്നും കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടെന്നും ധാരണയായതായാണ് സൂചന.

സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും ജനവിധി തേടുമ്പോൾ ഘടകകക്ഷികളുമായി ആലോചിച്ച് പിന്തുണയ്ക്കാനും തീരുമാനിച്ചു. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിനും സീറ്റ് നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News