ന്യൂഡല്‍ഹി: സംസ്ഥാന -ദേശീയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പ്രൊഫ.കെ.വി തോമസിനെ ഹൈക്കമാന്‍ഡ് കൈവിട്ടു. കെ.വി. തോമസിന് പാര്‍ട്ടിയില്‍ പ്രത്യേക പദവികളൊന്നും നല്‍കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കെ.വി. തോമസിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന റിപ്പോട്ടുകൂടി സമര്‍പ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നടപടി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.വി. തോമസ് കെ.പി.സി.സി.യുമായി തര്‍ക്കവും വിലപേശലുമുണ്ടായാല്‍ അതിനു വഴങ്ങേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തകാല പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നാരോപിച്ച് പരസ്യമായി കെ.വി. തോമസ് കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നതാണ് ഇതിനു കാരണം.
കോണ്‍ഗ്രസില്‍ തോമസിനെതിരെ പോര് ശക്തമായപ്പോള്‍ യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു എന്ന പ്രചാരണവും ശക്തമായിരുന്നു. ഇതിനെതിരെ കെ.വി. തോമസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായില്ല.